ധ്രുവിമോളുടെ കരൾമാറ്റിവെക്കൽ ശത്രക്രിയ കഴിഞ്ഞു; ഇനി വേണ്ടത് പ്രാർത്ഥനകൾ.
ആറുമാസം പ്രായമുള്ള ധ്രുവിമോൾക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ എറണാകുളം അമൃത ആശുപത്രിയിൽ നടത്തി.
മൊകേരി കടേപ്രത്തെ
കളരി പറമ്പത്ത് രജിലേഷ് - ദിവ്യ ദമ്പതികളുടെ മകളാണ് ധ്രുവി രജിലേഷ്.
അമ്മയാണ് കരൾ നൽകിയത്
ചെന്നൈയിൽ നി്ത്യ വരുമാനത്തിന് ജോലി ചെയ്യുന്ന രജിലേഷിന് ധ്രുവി മോൾക്ക് കരൾ മാറ്റിവെക്കൽ ശസ്ത്ര ക്രിയ ഡോക്ടർമാർ നിർദ്ദേശിച്ചപ്പോൾ, ഭാരിച്ച ചികിൽസാ ചെലവിനെയോർത്ത് വിധിക്ക് മുന്നിൽ പകച്ചുപോയി.
ജന്മ നാട്ടിലെത്തി കുടുംബത്തെയും നാട്ടുകാരെയും വിവരമറിയിച്ചു. പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു.
കടേപ്രം മഹല്ല് കമ്മിറ്റി ഭാരവാഹികളും ശ്രീ നാരായണ മഠം ഭാരവാഹികളും പ്രദേശവാസികളും രജിലേഷിൻ്റെ വീട്ടു മുറ്റത്ത് ഫിബ്രുവരി 11ന് ഒത്തുചേർന്നു.ചികിൽസാ സഹായ കമ്മിറ്റിക്ക് രൂപം നൽകി. രണ്ടാഴ്ചക്കാലം നാടൊന്നാകെ ധ്രുവി മോൾക്കായി രംഗത്തിറങ്ങി. പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയായ കോർണർ ബ്രദേർസ് തലശ്ശേരി കടൽപ്പാലത്തും മറ്റും കരോക്കെ ഗാനമേള നടത്തി സ്വരൂപിച്ച വലിയ തുക കമ്മിറ്റിക്ക് കൈമാറി. തൊട്ട് പിന്നാലെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്ഷേത്ര പറമ്പുകളിൽ ബക്കറ്റ് പിരിവിലൂടെ വലിയ തുക സ്വരൂപിച്ചു. ചികിൽസാ സഹായ കമ്മിറ്റി വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് രംഗത്തിറങ്ങി.
സോഷ്യൽ മീഡിയ യിലൂടെയും പത്ര- ദൃശ്യ മാധ്യമങ്ങളിലൂടെയും ധ്രുവി മോളുടെ വിവരമറിഞ്ഞപ്പോൾ ലോകമെങ്ങുമുള്ള മലയാളി സമൂഹം കൈകോർത്തു. വിവിധ നവ മാധ്യമ കൂട്ടായ്മകൾ, കുടുംബ കൂട്ടായ്മകൾ വിദ്യാഭ്യാസ- സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എല്ലാവരും ഏക മനസോടെ ധ്രുവി മോളെ സ്വന്തം മകളായി കണ്ട് അവളെ ജീവിതത്തിലേക്ക് കൈ പിടിക്കാൻ രംഗത്തിറങ്ങി .
ദി റിയൽ കേരള സ്റ്റോറി
ജാതി,മത, കക്ഷി രാഷ്ട്രിയ ഭേദമന്യേ ഒന്നിച്ചുള്ള പ്രവർത്തനം
ശസ്ത്ര ക്രിയയും തുടർ ചികിൽസയും കണക്കിലെടുത്ത് 50 ലക്ഷം രൂപയാണ് കമ്മിറ്റി സ്വരൂപിക്കാൻ ലക്ഷ്യമിട്ടത് . എന്നാൽ അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ എഴുപത്തി ഒന്ന് ലക്ഷം ഇരുപത്തിയെട്ടായിരത്തി മുന്നൂറ്റിപതിനാല് രൂപ (71 283 14രൂപ) സ്വരൂപിക്കാൻ കമ്മിറ്റിക്ക് സാധിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് അമ്മയും മകളും സുഖം പ്രാപിച്ച് വരുന്നു.
കാര്യങ്ങൾ വിശദീകരിക്കാനായി ചേർന്ന വാർത്താ സമ്മേളനത്തിൽ
ചികിൽസാ സഹായ കമ്മിറ്റി ചെയർമാൻ മരവൻ അബൂബക്കർ ഹാജി, കൺവീനർ
കെ.രാജു, ട്രഷറർ അനുപ് അശോക്, ഹരിദാസ് മൊകേരി, നൗഫൽ മൊകേരി
എന്നിവർ പങ്കെടുത്തു