മാഹിയിൽ ടി. അശോക് കുമാറിന് വൻ പിന്തുണ; റോഡ് ഷോ ആവേശകരമായി
മാഹി: മാഹി അസംബ്ലി മണ്ഡലത്തിൽ എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായ അഡ്വ. ടി. അശോക് കുമാറിന്റെ വിജയത്തിനായി സംഘടിപ്പിച്ച റോഡ് ഷോ ആയിരങ്ങളുടെ പങ്കാളിത്തത്തോടെ ആവേശകരമായി നടന്നു.
മുണ്ടോക്കിൽ നിന്ന് ആരംഭിച്ച റോഡ് ഷോ വൻ ജനപിന്തുണയും ആശിർവാദവും ഏറ്റുവാങ്ങി മാഹി മുനിസിപ്പൽ മൈതാനിയിൽ സമാപിച്ചു. വഴിയിലുടനീളം സ്ഥാനാർത്ഥിയെ കാണാൻ നാട്ടുകാർ നിറഞ്ഞൊഴുകിയതോടെ പരിപാടി ശക്തമായ പ്രചാരണമായി മാറി.
സ്ഥാനാർത്ഥിയെ അനുഗമിച്ച് എൻ. ഹരിദാസൻ മാസ്റ്റർ, ടി.കെ. ഗംഗാധരൻ എന്നിവർ പങ്കെടുത്തു. എൽ.ഡി.എഫ് നേതാക്കളായ സി.കെ. രമേശൻ, വടക്കൻ ജനാർദ്ദനൻ, കെ.പി. നൗഷാദ്, ടി. സുരേന്ദ്രൻ, കെ.പി. സുനിൽകുമാർ, എം.എം. അഭിഷേക്, വി. ജയ ബാലു, ഹാരിസ് പരന്തിരട്ട്, എ.കെ. സിദ്ധീഖ്, യു.ടി. സതീശൻ, കെ.കെ. രോഷിത്ത്, കെ.പി. വിനേഷ്, ശ്രീകാന്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.