Latest News From Kannur

മാങ്ങോട്ടും കാവിലെ തിറ മഹോത്സവം സമാപിച്ചു

0

ന്യൂ മാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവം സമാപിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് പൂർവ്വിക-പൗരാണിക ചടങ്ങുകളോടെ ചേലോട്ട് എടോളി തറവാട്ട് കാരണവർ സി.എ. നായരുടെയും തറവാട്ട് പ്രതിനിധികളുടെയും കാർമ്മികത്വത്തിൽ കഴകക്കരുടെയും ഭക്തരുടെയും സന്നിധ്യത്തിൽ ദൈവത്തെ കാണൽ ചടങ്ങ് നടന്നു. വൈകുന്നേരം ഓണിയത്ത് തറവാട്ടിൽ നിന്ന് തിരുവായുധം എഴുന്നള്ളത്തും തുടർന്ന് പൂവ്വച്ചേരി തറവാട്ടിൽ നിന്ന് അടിയറ, മങ്ങാട് ദീപക് എന്നവരുടെ ഭവനത്തിൽ നിന്നും പള്ളൂർ കമ്മ്യൂണിറ്റിഹാൾ പരിസരത്തു നിന്നും പെരിങ്ങാടി ഗ്രാമീണ വായനശാല പരിസരത്ത് നിന്നും 3 താലപ്പൊലികളും ക്ഷേത്രത്തിലെത്തി ചേർന്നു.

താളമേളങ്ങളും അലങ്കാര കാഴ്ചകളും താലമേന്തിയ ബാലിക മാരുടേയും വനിത ശിങ്കാരിമേളവും തുടങ്ങിയവ താലപ്പൊലിക്ക് മാറ്റു കൂട്ടി. തുടർന്ന് ചേലോട്ട് എടോളി തറവാട്ടിൽ നിന്ന് ഭക്തിനിർഭരമായ തിരുവാഭരണഘോഷയത്ര ക്ഷേത്രത്തിലെത്തി. സർവ്വാഭരണഭൂഷിതയായ ദേവിക്ക് ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരി, മുരളീധരൻ നമ്പൂതിരിയുടെയും പരമേശ്വരൻ നമ്പൂതിരിയുടെയും തുടങ്ങിയ അനേകം ബ്രഹ്മണശ്രഷ്ംരുടെ കാർമ്മികത്വത്തിൽ സുപ്രധാന ചടങ്ങായ ഇളനീരാട്ടം, പൂമൂടൽ ചടങ്ങ് എന്നിവയും നടന്നു ക്ഷേത്രപരിസരത്ത് നിന്നും കലശംവരവ്, ഗുരുതി, പുലർച്ചെ ഗുളികൻതിറ 11 മണിക്ക് ശേഷം ദേവീമഹാമായ എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകി അനുഗ്രഹം ചൊരിഞ്ഞു . അന്നാദാനവും നടന്നു. ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.