Latest News From Kannur

ചോദ്യപേപ്പര്‍ ചോര്‍ച്ച: വിദ്യാഭ്യാസമന്ത്രി വിളിച്ച യോഗം ഇന്ന്; പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു

0

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. ചോദ്യം ചോരാൻ ഇടയായ സാഹചര്യം യോഗം വിലയിരുത്തും. പരീക്ഷ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടിയും യോഗത്തിലുണ്ടായേക്കും. സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിർത്താൻ കർശന നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ, ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി എം. എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും. ചോദ്യപേപ്പർ ചോർച്ചയിൽ കെ. എസ്. യു കോഴിക്കോട് റൂറൽ എസ്. പി ക്ക് നൽകിയ പരാതിയിലാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. എം. എസ് സൊല്യൂഷൻസ് യു ട്യൂബ് ചാനലിന്‍റെ വീഡിയോ പരിശോധിച്ച ശേഷമായിരിക്കും സ്ഥാപനത്തിലേ അധ്യാപകരുടെയും ഡയറക്ടർമാരുടെയും മൊഴി എടുക്കുക. വിദ്യാഭ്യാസ വകുപ്പ് ഡി. ജി. പി ക്കു കൈമാറിയ പരാതിയിൽ പൊലീസ് ഇന്ന് തുടർനടപടികളിലേക്ക് കടക്കും. എം എസ് സൊല്യൂഷന്‍സിന്‍റെ ഓൺലൈൻ ക്ലാസ്സുകളിലെ അശ്ലീല പരാമർശങ്ങൾ സംബന്ധിച്ച പരാതിയിൽ കൊടുവള്ളി പൊലീസ് പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്.

Leave A Reply

Your email address will not be published.