ചൊക്ലി: ഗുരുദേവ് സ്റ്റോറിന് സമീപം കുഴഞ്ഞ് വീണ സ്ത്രീക്ക്പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷാപ്രവർത്തനം നടത്തിയ വി.പി. ഓറിയന്റെൽ സ്കൂളിലെ ആറാം ക്ലാസിലെ മിടുക്കികളായ ഖദീജത്തുൽ ഖുബ്റ , നഫീസത്തുൽ മിസിരിയ, ആയിഷ അലോന എന്നീ വിദ്യാർത്ഥികളെയും അവരെ അതിന് പ്രപ്തനാക്കിയ അധ്യാപകൻ ശ്രീ പി. വി. ലൂബിൻ മാസ്റ്ററേയും മിനിസ്റ്റിരിയൽ സ്റ്റാഫ് അസോസിയേഷൻ അനുമോദിച്ചു സംസ്ഥാന പ്രസിഡണ്ട് ശ്രീ. എ. രാജേഷ് കുമാർ കുട്ടികൾക്കും അധ്യാപകനും ഉപഹാരം നൽകി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. എൻ. സി. ടി. ഗോപീകൃഷ്ണൻ, ശ്രീ. സന്തോഷ് കരിയാട്, ശ്രീ. മനോജ് ചോതാവൂർ, ശ്രീ. സുജിത്ത് സി. എന്നിവർ സംസാരിച്ചു ഹെഡ് മാസ്റ്റർ ശ്രീ. രമേശൻ പി. പി , ചൊക്ലി ബി. ആർ.സി .ബി. പി. സി. ശ്രീ. സുനിൽ ബാൽ കെ. പി. ,കൃഷ്ണദാസ് പി. കെ , തിലകൻ വി. എം. , ഇ മൺ മൽഹാർ, മനു പ്രസാദ് എം. വി , റിതുൽ രാജ് എൻ. പി. എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് മധുര പലഹാരവും നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.