കവി കുഞ്ഞിരാമൻ മേമുണ്ട അപകടത്തിൽ മരിച്ചു

കവി കുഞ്ഞിരാമൻ മേമുണ്ട അപകടത്തിൽ മരിച്ചു

വടകര :
ഓട്ടോ തട്ടി പരിക്കേറ്റ കവിയും ഗാനരചയിതാവുമായ കക്കാട്ട് താഴക്കുനി കുഞ്ഞി രാമൻ മേമുണ്ട (70) മരിച്ചു.  ഇന്നലെ കണ്ണൂർ ചാലാട് റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.  സ്വർണക്കടയും സ്വർണ ആഭരണ നിർമാണവും നടത്തിയിരുന്നു. കുഞ്ഞിരാമൻ നിരവധി കവിതകളും ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ട്. കണ്ണൂർ ന്യൂസ് ഡെയിലിയുടെ മാതൃസ്ഥാപനമായ പാനൂർ ജൻവാണി 90.8 എഫ്.എമ്മിന്റെ സിഗ്നേച്ചർ സോങ്‌സിന്റെ വരികൾ കുഞ്ഞിരാമൻ മേമുണ്ടയുടേതാണ്. ലോകനാർക്കാവിൻ്റെ പേരിൽ എഴുതിയ ഭക്തിഗാനം ശ്രദ്ധേയമായി.  ഭാര്യ: ദേവി.  മക്കൾ: ഗീത, സുമ, മുര ളി.  മരുമക്കൾ: മോഹനൻ, പ്രദീ പൻ (കണ്ണൂർ), ഷിജിന.