ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു
ദി ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് കണ്ണൂർ ബ്രാഞ്ച്, പയ്യന്നൂർ ലയൺസ് ക്ലബ്ബുമായി സഹകരിച്ച് ഫിസിയോതെറാപ്പി ദിനം ആചരിച്ചു. പയ്യന്നൂർ ലയൺസ് കമ്മ്യൂണിറ്റി സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ചന്ദ്രൻ എം. കെ. അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് കണ്ണൂർ ബ്രാഞ്ച് വിമൻ സെൽ കോഡിനേറ്റർ ഡോ. രജ്ന രവീന്ദ്രൻ (PT) സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ കൺവീനർ ഡോ. ഷാബി ഭരതൻ (PT) ഉദ്ഘാടനം ചെയ്തു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ കെ വി രാമചന്ദ്രൻ വിശിഷ്ടാതിഥിയായി. ഫിസിയോതെറാപ്പിസ്റ്റ് മാരായ ഡോ. കെ.ബിജു (PT) സ്റ്റേറ്റ് എക്സിക്യൂട്ടീവ് ഐ എ പി കേരളം, ഡോ. വി. വി.സുബീഷ് (PT), ഡോ. ടി. പി. രജീഷ് (PT), ഡോ. എ. വി.രഞ്ജിത്ത് (PT), ഡോ. എ. കെ.നിഥിൻ (PT), ഡോ. അഞ്ജു രമേഷ് (PT), എന്നിവർ സംസാരിച്ചു. പക്ഷാഘാതം കാൽമുട്ട് വേദന എന്നിവയ്ക്കുള്ള ബോധവൽക്കരണ ക്ലാസും സൗജന്യ ഫിസിയോതെറാപ്പി കൺസൾട്ടേഷനും നടന്നു. ലയൺസ് ക്ലബ്ബ് സെക്രട്ടറി കെ ജയപ്രകാശ് നന്ദിയും പ്രകാശിപ്പിച്ചു.