*മാഹി തിരുനാൾ: പന്തലിന്റെ കാൽനാട്ടുകർമ്മം നടന്നു*

*മാഹി തിരുനാൾ: പന്തലിന്റെ കാൽനാട്ടുകർമ്മം നടന്നു*

അതിപുരാതന തീർത്ഥാടന കേന്ദ്രമായ മാഹി ബസ്സിലിക്ക സെന്റ് തെരേസ ദേവാലയത്തിൽ

വിശുദ്ധ അമ്മേ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ മഹോത്സവത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള പന്തൽ കാൽനാട്ടുകർമ്മം ബസിലിക്ക റക്ടർ റവ.ഡോ:സെബാസ്റ്റ്യൻ കാരക്കാട്ട് നിർവ്വഹിച്ചു. സഹ വികാരി ഫാ.ബിനോയ് എബ്രഹാം, പാരിഷ് പാസ്റ്റർ കൗൺസിൽ സെക്രട്ടറി പോൾ ഷിബു, പന്തൽ കമ്മിറ്റി കൺവീനർമാരായ കവിത ജെയിൻ ഫെർണാണ്ടസ്, ബെറ്റി ഫെർണാണ്ടസ് എന്നിവർ നേതൃത്വം നൽകി. പാരിഷ് കൗൺസിൽ അംഗങ്ങളും വിവിധ കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു.