പുതുച്ചേരിക്ക് മയ്യഴിയുടെ വർണ്ണാദരം - ലോക് നിവാസിൽ ചിത്രങ്ങൾ സമർപ്പിച്ചു

പുതുച്ചേരിക്ക് മയ്യഴിയുടെ വർണ്ണാദരം - ലോക് നിവാസിൽ ചിത്രങ്ങൾ സമർപ്പിച്ചു

മയ്യഴി: മയ്യഴിയുടെ പേരിൽ മയ്യഴിലെ പ്രമുഖ ചുമർചിത്രകാരിയും ജീവകാരുണ്യ സാമൂഹികപ്രവർത്തകയുമായ കെ.ഇ. സുലോചന മാഹി സമ്മാനിക്കുന്ന ചിത്രങ്ങൾ പുതുച്ചേരിയിൽ സമർപ്പിച്ചു.

മയ്യഴിയുടെ വർണ്ണാദരം എന്ന പേരിൽ 13 അടി നീളവും എട്ടടി വീതിയുമുള്ള അനന്തശയനം പുതുച്ചേരി ലെഫ്. ഗവർണറുടെ ചേമ്പറിലാണ് പൂർത്തിയാക്കിയത്. 

ദി റിഥം ഓഫ് ട്രഡീഷൻ എന്ന പേരിൽ പുതുച്ചേരി ഭരണത്തിലെ വൈവിധ്യങ്ങളുടെ ഐക്യം കാണിക്കുന്ന കേരളത്തിലെ മാഹിയും ആന്ധ്രയിലെ യാനവും തമിഴ്നാട്ടിലെ കാരിക്കാലും പിന്നെ പുതുച്ചേരിയുടെ കലയും സംസ്കാരവും വിശദീകരിക്കുന്ന എട്ടര മീറ്റർ നീളവും ആറടി ഉയരവുമുള്ള ചിത്രവും പുതുച്ചേരിക്കായി സമ്മാനിച്ചു.

ചിത്രങ്ങൾ യഥാക്രമം ലെഫ്. ഗവർണ്ണർ കെ.കൈലാസനാഥനും മുഖ്യമന്ത്രി എൻ.രംഗസ്വാമിയും ചിത്രങ്ങൾ നേത്രോന്മീലനം നടത്തി.

പുതുച്ചേരി പ്രഥമ വനിത ബീന കൈലാസനാഥ് പുതുച്ചേരി ആഭ്യന്തര മന്ത്രി എ. നമശിവായം, ആർട് ആൻ്റ് കൾച്ചർ മന്ത്രി രാജാവേലൂ, പുതുച്ചേരി ഡി.ജി.ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഐ.എ.എസ്, ഐ.പി.എസ് ഓഫീസർമാരും വകുപ്പ്‌ തലവന്മാരും സാക്ഷ്യം വഹിച്ചു. പുതുച്ചേരി കേരളസമാജത്തിലെ കുട്ടികൾ സ്വാഗത ഗാനം ആലപിച്ചു. ലോക്നിവാസിൽ നടന്ന ചടങ്ങിൽ ചിത്രകാരി ശുഭശ്രീ പ്രസംഗിച്ചു. സുലോചന ചിത്ര സമ്മാന സന്ദേശവും നൽകി.

ചിത്രരചനയിൽ പങ്കാളികളായ കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു. രഞ്ജിത്ത് അരിയിൽ, ഷിബുരാജ്, ശുഭശ്രീ, സ്നേഹ രഞ്ചിത്ത്, സനിൽ ദാസ്, സുലോചനയുടെ ശിഷ്യരായ ബിന്ദുരാജ്, സിന്ധു, മേജർ ജനറൽ പദ്മിനി, ശാന്തി, നവ്യത തുടങ്ങി 13 കലാകാരന്മാരെ വിശിഷ്ടാതിഥികൾ ആദരിച്ചു.