*മാഹി വൈദ്യുതി വകുപ്പ്: ഓണാഘോഷം നടത്തി*
മാഹി വൈദ്യുതി വകുപ്പ് പള്ളൂർ സബ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഒണാഘോഷം അസി.എഞ്ചിനീയർ കെ.വിനോദ് കുമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ലീഷ്മാ ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജി.നിജേഷ്, കെ.രജിത്ത് കുമാർ, എ.സുകുമാരൻ, ആശ്രയ എസ് പ്രശാന്ത്, പി.പി.രാജേഷ്, രാജേഷ് ചക്കമ്പത്ത്, കെ.സുനിൽ കുമാർ സംസാരിച്ചു. കെ.പി.രമിത്ത്, വിനീഷ്.പി.വി, മനോജ് ശ്രീധരൻ, എ.റസാഖ്, ടി.പി.അനൂപ്കുമാർ, എ.വി.പ്രവീൺകുമാർ, വി.പി.ഗിരീഷ്, ജി.പി.പ്രകാശൻ, സമിൻ.സി.കെ, സുർജിത്ത്, സി.മനീഷ്, കെ.റിജിൻ, ഷിതുൽ ബാബു.ടി.കെ, എ.ശീതൾ, സുജാത കായത്തിരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ തീർത്ത വലിയ പൂക്കളം ശ്രദ്ധേയമായി. കാച്ച് ദി കാപ്പ്, നാഗവല്ലി നടത്തം, സുന്ദരിക്ക് പൊട്ട് തൊടൽ, ബിസ്ക്കറ്റ് ബൈറ്റ്, ഉറിയടി, ലെമൺ & സ്പൂൺ, കമ്പവലി, തിരുവാതിര, കരോക്കെ, ലക്കി ഡിപ്പ് തുടങ്ങിയ കലാ മത്സരങ്ങളും നടത്തി. നൃത്ത പരിശീലകൻ വിനീഷ് മോണി കോറിയോഗ്രാഫി നിർവ്വഹിച്ച തിരുവാതിരക്കും നൃത്താവിഷ്ക്കാരങ്ങൾക്കും വിഹിഷ.എ.സി, സിനി.ടി.എസ്, റിൻഷ രവീന്ദ്രൻ, നിഷ.എം.എം എന്നിവർ നേതൃത്വം നല്കി. ബിജിത്ത് മനോഹരൻ, എ.കെ.ഷൈൻഗീത്, ആദർശ്.എ.കെ, വി.ഷഹജൻ, വി.സംഗീത്, വി.പി.ഗിരീഷ്, എ.കെ.ജഗദീശൻ, വി.നിഷാന്ത്, കെ.രതീഷ്, ഹൃദികഷിജിത്ത്, കെ.ശ്രീജിത്ത്, കെ.രാജേഷ്, കെ.പി.രമിത്ത് എന്നിവർ സമ്മാനങ്ങൾ നേടി. ആവേശകരമായ കമ്പവലി മത്സരത്തിൽ വി.പി.നിജിൽ & ടീം ഒന്നാം സമ്മാനവും, എ.കെ.ആദർശ് & ടീം രണ്ടാം സമ്മാനവും കരസ്ഥമാക്കി.
ഫോട്ടോഗ്രാഫർ രാജീവ് അഴിയൂർ മാവേലിയായി വേഷമിട്ടു. ഓണസദ്യയും നലകി.