സംഗീത പ്രേമികൾക്കായി നാദയോഗം സ്കൂൾ ഓഫ് മ്യൂസിക്കിൽ കരോക്കെ ഹബ്ബ് ഉദ്ഘാടനം ചെയ്തു
മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ സബ് ജയിലിനു സമീപം നാദയോഗം സ്കൂൾ ഓഫ് മ്യൂസിക്കിൽ കരോക്കെ ഹബ്ബ് ബഹുമാനപ്പെട്ട മാഹി എംഎൽഎ അഡ്വക്കേറ്റ് അശോക് കുമാർ ഉദ്ഘാടനം ചെയ്തു.
റെനിൽ മാഹി സ്വാഗതം പറഞ്ഞു മനോഷ് പുത്തലം അധ്യക്ഷം വഹിച്ചു. പ്രബീഷ്, ബാലൻ എന്നിവർ സംസാരിച്ചു. പ്രവീൺ ചൂടിക്കൊട്ട നന്ദി പറഞ്ഞു. സജീവ് മാഷ് അശോക് കുമാറിനെ ആദരിച്ചു.
സംഗീത പഠനം നടത്താനും കരോക്കെ പാടാനും ആഗ്രഹമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
7356163187 sajeev.