ശുദ്ധവായുവിനായി മാഹിയിൽ വാക്കത്തോൺ സംഘടിപ്പിച്ചു

ശുദ്ധവായുവിനായി മാഹിയിൽ വാക്കത്തോൺ സംഘടിപ്പിച്ചു

മാഹി: അന്താരാഷ്ട്ര നീലാകാശത്തിനായുള്ള ശുദ്ധവായു ദിനാചരണത്തിന്റെ ഭാഗമായി നാഷണൽ ഹെൽത്ത് മിഷന്റെയും മാഹി റീജിയണൽ ഹെൽത്ത് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മാഹിയിൽ വാക്കത്തോൺ സംഘടിപ്പിച്ചു.

മാഹി ടാഗോർ പാർക്കിൽ നിന്ന് ഗവൺമെന്റ് ജനറൽ ആശുപത്രിയിലേക്കാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. പരിപാടി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ഫ്ലാഗ് ഓഫ് ചെയ്തു.

ഡോ. എ.പി. ഇഷാഖ്, ഡെപ്യൂട്ടി ഡയറക്ടർ, ഗവൺമെന്റ് ജനറൽ ആശുപത്രി, മാഹി; NPCCHH പ്രോഗ്രാം മാനേജർ ഡോ. ശ്രീജിത്ത്; ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ആദർശ്; മാഹി നഴ്സിങ് കോളേജിലെ സിന്ധു വി.വി. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

തുടർന്ന് “ക്ലീൻ എയർ ഫോർ ബ്ലൂ സ്കൈസ്” എന്ന വിഷയത്തിൽ മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ഡോ. സതീഷ് ബോധവൽക്കരണ ക്ലാസ് നടത്തി.

മാഹിയിലെ ആരോഗ്യ മേഖലയിലെ പ്രവർത്തകർ, ആശാ പ്രവർത്തകർ, നഴ്സിങ് കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ വാക്കത്തോണിൽ പങ്കെടുത്തു.