യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകളുടെ സമയത്തില്‍ മാറ്റം..ഈ ട്രെയിനുകള്‍ വൈകും..റെയില്‍വെയുടെ അറിയിപ്പ്**
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ട്രെയിൻ സമയങ്ങളില്‍ മാറ്റം. തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ സർവീസുകളില്‍ സമയമാറ്റവും നിയന്ത്രണവും ഏർപ്പെടുത്തിയതെന്ന് റെയില്‍വെ അറിയിച്ചു.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വിവിധ തീയതികളില്‍ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകളെ സമയമാറ്റം ബാധിക്കും. ട്രെയിനുകളുടെ വിവരങ്ങള്‍ വിശദമായി അറിയാം
*തൃശൂരില്‍ സർവ്വീസ് അവസാനിപ്പിക്കും*
കണ്ണൂർ - എറണാകുളം ജങ്ഷൻ എക്സ്പ്രസ് ( 16306 ) ഈ മാസം 25, 27, 29 തീയതികളിലും ഒക്ടോബർ 2, 4, 6, 9, 11, 13 തീയതികളില്‍ എറണാകുളത്തേക്ക് സർവ്വീസ് നടത്തില്ല. പകരം തൃശൂരില്‍ വെച്ച് യാത്ര അവസാനിപ്പിക്കും.
*ഈ ട്രെയിനുകള്‍ വൈകിയോടും*
മംഗളൂരു സെൻട്രല്‍ -തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ് (16348) ഒരു മണിക്കൂർ വൈകിയോടും. സപ്റ്റംബർ 25, 27, 29, ഒക്ടോബർ 2, 4, 6, 9, 11, 13 തീയതികളിലാണ് ട്രെയിൻ വൈകിയോടുക.
മംഗളൂരു ജങ്ഷൻ - -തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്സ്പ്രസ് (16314) സപ്റ്റംബർ 29, ഒക്ടോബർ 6, 13 തീയതികളില്‍ 40 മിനിറ്റ് വൈകിയോടും.
എറണാകുളം ജങ്ഷൻ - - കണ്ണൂർ എക്സ്പ്രസ് (16305) 5, 7, 8, 9, 11, 15, 17, 19, 21, 22, 23 തീയതികളില്‍ 30 മിനിറ്റാണ് വൈകിയോടുക.
തിരുവനന്തപുരം നോർത്ത് - ലോകമാന്യ തിലക് സൂപ്പർഫാസ്റ്റ് (22114)
7, 17, 21 തീയതികളില്‍ 50 മിനിറ്റ് വൈകും.
9-ന് പുറപ്പെടുന്ന കാരയ്ക്കല്‍ - എറണാകുളം ജങ്ഷൻ എക്സ്പ്രസ് (16187) ഒരുമണിക്കൂർ 20 മിനിറ്റ് വൈകിയായിരിക്കും ഓടുക.
9-ന് പുറപ്പെടുന്ന ചെന്നൈ സെൻട്രല്‍ - തിരുവനന്തപുരം സെൻട്രല്‍ സൂപ്പർഫാസ്റ്റ് (12623) 50 മിനിറ്റ് വൈകും.
ഒക്ടോബർ 10 നുള്ള ഷൊർണൂർ ജങ്ഷൻ - എറണാകുളം ജങ്ഷൻ മെമു (66319) സർവീസ് വഴിമധ്യേ 40 മിനിറ്റ് വൈകും.
*വഴിമധ്യേ പിടിച്ചിടും*
ബെംഗളൂരു - എറണാകുളം സൂപ്പർഫാസ്റ്റ് (12684) ഒക്ടോബർ 7ന് വഴിമധ്യേ 30 മിനിറ്റ് പിടിച്ചിടും.
ബെംഗളൂരു - കന്യാകുമാരി എക്സ്പ്രസ് (16526)ഒക്ടോബർ 9ന് വഴിമധ്യേ 30 മിനിറ്റ് പിടിച്ചിടും.