ത്രിദിന റേഡിയോ ശില്പശാല ആരംഭിച്ചു

ത്രിദിന റേഡിയോ ശില്പശാല ആരംഭിച്ചു

 പ്രക്ഷേപണ കലയുടെ ചരിത്രവും വളർച്ചയും മാറുന്ന മാധ്യമ സങ്കേതങ്ങളും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ മാടായി കോളേജ് മലയാളവിഭാഗത്തിൻ്റെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ 8, 9, 10 തീയതികളിൽ ത്രിദിന റേഡിയോ ശില്പശാല സംഘടിപ്പിക്കുന്നു.

റേഡിയോ പ്രക്ഷേപണത്തിൻ്റെ ചരിത്രം, സംസ്കാര നിർമ്മിതിയിലുള്ള അവയുടെ പങ്ക്, ജനപ്രിയ പരിപാടികൾ, അവതരണകല, പരസ്യരീതികൾ, മാറുന്ന സങ്കേതങ്ങൾ, വിവിധതരം റേഡിയോകളുടെ പ്രയോഗ രീതികൾ എന്നിവ മനസ്സിലാക്കാനും പരിപാടികളുടെ അവതരണം, പരസ്യ നിർമ്മാണം, എഡിറ്റിംഗ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നേടാനും ഈ ശില്പ്‌പശാല ലക്ഷ്യമിടുന്നു.

കണ്ണൂർ ആകാശവാണിയിലെ മുൻ അസിസ്റ്റൻ്റ് ഡയറക്ടർ വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്ന ശില്പശാലയിൽ ശ്രാവ്യമാധ്യമലോകത്തെ വിദഗ്‌ധർ ക്ലാസുകൾ നയിക്കും.
ഇന്നത്തെ സെഷൻ വിവിധ പരിപാടികളോടെ അവസാനിച്ചു.                  നാളെ കാലത്ത് 9.30 ന് ആർ.ജെ. രമേഷ്, നിർമ്മൽ മയ്യഴി, എൻ. വിനീത് കുമാർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.