*അറിവിന്റെ വെളിച്ചം പകർന്ന ഗുരുക്കന്മാർക്ക് ആദരം; മാഹിയിൽ അധ്യാപക ദിനാചരണം*
മാഹി: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മാഹി ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.
മാഹി ചീഫ് എജ്യുക്കേഷണൽ ഓഫീസർ എം.എം. തനുജ സ്വാഗതം പറഞ്ഞു. മാഹി സമഗ്ര ശിക്ഷ എ.ഡി.പി.സി. പി. ഷിജു നന്ദി രേഖപ്പെടുത്തി. വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ ആർ. ഗായത്രി, പി.എം. ശ്രീ യു.ജി.എച്ച്.എസ്. പ്രധാനാധ്യാപകൻ കെ.വി. മുരളീധരൻ, ജി.ടി.ഒ. സെക്രട്ടറി ആന്റണി മാത്യു, ജി.എസ്.ടി.എ. ജോയിന്റ് സെക്രട്ടറി നിഷാ തകുമാരി എന്നിവർ ആശംസകൾ നേർന്നു.
സർവീസിൽനിന്ന് വിരമിച്ച അധ്യാപകരായ എം.കെ. ബീന, കെ.കെ. സ്നേഹപ്രഭ, കെ. ശ്രീജ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അധ്യാപകരുടെ കലാപരിപാടികളും അരങ്ങേറി.