പാനൂർ : തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനം അശാസ്ത്രീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് ൻ്റെ നേതൃതൃത്തിൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എൽ.ഡി.എഫ് തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നടത്തിയ മാർച്ചും ധർണ്ണയും സി. പി. ഐ. എം. കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം കെ.കെ. പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ്. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് ചെയർമാൻ സി. കെ. ബി. തിലകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ എ.രാഘവൻ മാസ്റ്റർ, എൽ.ഡി.എഫ് നേതാക്കളായ രവീന്ദ്രൻ കുന്നോത്ത്, ടി.പി.അനന്തൻ മാസ്റ്റർ, പി. കെ. മുകുന്ദൻ മാസ്റ്റർ, വി. എം. ചന്ദ്രൻ, വി. പി അബൂബക്കർ, ഒ.ടി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.