പെരിങ്ങത്തൂർ: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി ചൊക്ലി ഉപജില്ല സർഗോത്സവം ശിൽപശാല പുളിയനമ്പ്രം എം. യു. പി. സ്കൂളിൽ പാനൂർ നഗരസഭ ചെയർമാൻ വി. നാസർ ഉദ്ഘാടനം ചെയ്തു.ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഒഫീസർ എ. കെ. ഗീത അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം ഉപജില്ല കോഡിനേറ്റർ ഷാനിദ് മേക്കുന്ന് സർഗോത്സവം പ്രൊജക്റ്റ് വിശദീകരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ടി. കെ. അബ്ദുൽ സലീം, ബി. പി. സി. സുനിൽ ബാൽ, കെ. രമേശൻ, അജേഷ് സി. വി, സക്കീർ നടാൽ, മുഹ്സിന പി, എൻ. സി. ആർ. പ്രമോദ്, റഫീഖ് കാരക്കണ്ടി ,സജിത പോരു കണ്ടി എന്നിവർ സംസാരിച്ചു.വിവിധ ശിൽപശാലകൾക്ക് സുധി പാനൂർ, കുഞ്ഞിരാമൻ മാസ്റ്റർ, മധു കടത്തനാട്, ഹരിദാസ് പുറമേരി, രാജാറാം കൈപള്ളി, സവിത പി. കെ, എം. കെ. വസന്തൻ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.