ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷൻ & ഐ ടി ഇ മാഹിയിൽ കഴിഞ്ഞ 27 അധ്യാപക വിദ്യാർത്ഥി ബാച്ചുകളെ പ്രതിനിധീകരിച്ച് നടന്ന പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സ്ഥാപക പ്രിൻസിപ്പാൾ ഡോ എൻ കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ സന്തോഷ് ഇല്ലോളിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ 50 വർഷത്തെ പ്രവർത്തന മികവിന് ഗുരു ശ്രേഷ്ഠപുരസ്കാരം ഡോ എൻ. കെ. രാമകൃഷ്ണന് പൂർവ്വ വിദ്യാർത്ഥി അധ്യാപക കൂട്ടായ്മ ചെയർമാൻ സന്തോഷ് ഇല്ലോളിൽ സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. പി അനിൽകുമാർ, വൈസ് പ്രിൻസിപ്പാൾ എം.എം പ്രീതി, മുൻ കൗൺസിലർ പള്ളിയൻ പ്രമോദ്, മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു. ടിപി ശ്രീകുമാർ, കൺവീനർ കെ.എം രാധാകൃഷ്ണൻ, ട്രഷറർ സി.എച്ച് സുരേന്ദ്രൻ ജയതിലകൻ, അഭിലാഷ്, എം മുസ്തഫ, സി കെ അനീഷ്, കോളേജ് യൂണിയൻ വൈസ് ചെയർമാൻ ശ്രീറാം തുടങ്ങിയവർ സംസാരിച്ചു
പൂർവ്വ അധ്യാപകരായ പി പ്രദീപ്കുമാർ, എൻ.ഇ.ദിലീപ്, ജെ ജയലളിത എന്നിവരെയും പ്രഭാഷണ പൊതുപ്രവർത്തനരംഗത്തെ മികവിന് സന്തോഷ് ഇല്ലോളിനെയും, കൂട്ടായ്മയുടെ മികച്ച സംഘാടനത്തിന്, കൺവീനർ കെ എം രാധാകൃഷ്ണനെയും കെ ഷമീമയെയും ചടങ്ങിൽ ആദരിച്ചു.