മാഹി : ഗാന്ധിയനും കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ, ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ, ഗാന്ധി സ്മാരക മന്ദിരം എന്നിവയുടെ സ്ഥാപക നേതാവും മദ്യനിരോധന സമിതി അംഗവുമായിരുന്ന ഇ.വി. പത്മനാഭൻ മാസ്റ്ററുടെ ചരമവാർഷികദിനത്തിൽ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും മൗന പ്രാർത്ഥനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ജയിംസ് സി ജോസഫിൻ്റെ അധ്യക്ഷതയിൽ കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ ചെയർമാൻ കെ. ഹരീന്ദ്രൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മാരക മന്ദിരം പ്രവർത്തകരായ, വി. കെ. ചന്ദ്രൻ,കെ. രവീന്ദ്രൻ, കുനിയിൽ രാഘവൻ, ജി.ടി.ഓ. സെക്രട്ടറി ടി.വി.സജിത, പി.പി. അനീഷ് , കെ. മോഹനൻ, സത്യൻ കേളോത്ത്,കെ. രാധാകൃഷ്ണൻ, പി. രാമചന്ദ്രൻ, കെ.വി. ഹരീന്ദ്രൻ, പത്മാലയം പത്മനാഭൻ, കെ.പ്രശോഭ് , കെ. എം.പവിത്രൻ മാഹി, കുടുംബാംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.