Latest News From Kannur

വേദപഠന ക്ലാസ്സ് 24 ന് ആരംഭിക്കുന്നു.

0

കണ്ണൂർ :ജീവിത വിജയത്തിന് വേദം പഠിക്കൂ എന്ന ആഹ്വാന ത്തോടെ കാശ്യപ സെൻ്റർ ഫോർ വേദിക് സ്റ്റഡീസിൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ വേദപഠന ക്ലാസ്സ് ആരംഭിക്കുന്നു.
കാശ്യപ ആശ്രമ കുല പതി ആചാര്യ എം.ആർ രാജേഷ് നവംബർ 24 നു ഞാറാഴ്ച 10 മണിക്കു ജവഹർ ലൈബ്രറി ഹാളിൽ ‘വേദ പഠനം’ ഉദ്ഘാടനം ചെയ്യും.സന്ധ്യ വന്ദനം, അഗ്നിഹോത്രം, ഭൂമി വന്ദനം, ഭോജന മന്ത്രം, ഗായത്രി മന്ത്രം, ഭാഗ്യസൂക്തം, ഷോഡശ സംസ്കാര പരിചയം, ഏകാദശ ഉപനിഷത് പരിചയം എന്നിവ പഠിപ്പിക്കുന്നു. വേദപഠനത്തിൽ താല്പര്യമുള്ള ഏവർക്കും പങ്കെടുക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave A Reply

Your email address will not be published.