കണ്ണൂർ :അംഗൻവാടിയിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് നൽകുന്ന അനുകൂല്ല്യങ്ങൾ കലോചിതമായി വർദ്ധിപ്പിക്കണമെന്ന നിവേദനം കണ്ണർ ഏ.ഡി.എമ്മിന് റിട്ടയേഡ് അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡണ്ട് പ്രസന്ന ലോഹിതദാസ് സമർപ്പിച്ചു. എടക്കാട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.രവീന്ദൻ, ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗം പി.ജനാർദ്ദനൻ’ സംഘടന ഭാരവാഹികളായ എൻ.ശോഭന.ടി.പി.പ്രീത എന്നിവർ നിവേദക സംഘത്തിൽ പങ്കെടുത്തു.