മാഹി:പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര മാഹിയിലെ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലോത്സവം മയ്യഴി മേളം സീസൺ അഞ്ചിൻ്റെ ഭാഗമായ സ്റ്റേജിതര മത്സരങ്ങൾ പ്രമുഖ പ്രഭാഷകനും അധ്യാപക അവർഡു ജേതാവുമായ എം.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സത്യൻ കോളത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യുവചിത്രകാരൻ ബിജു സെൻ ക്യാൻവാസിൽ ചിത്രം വരച്ചുകൊണ്ട് ചിത്രരചനാ മത്സരവും ഉദ്ഘാടനം ചെയ്തു.മയ്യഴി മേളം സഘാടക സമിതി ചെയർമാൻ പി.ആനന്ദകുമാർ സ്വാഗതവും ജനറൽ കൺവീനർ കെ.കെ. രാജീവ് നന്ദിയും പറഞ്ഞു.ചിത്രകാരൻ ടി.എം.സജീവൻ, കെ.വി. ഹരീന്ദ്രൻ, പ്രശോഭ് കിഴക്കയിൽ, കെ.വി.സന്ദീവ് എന്നിവർ നേതൃത്വം നല്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.