ചൊക്ലി : വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ കീഴിൽ ഉള്ള രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ സി സി കേഡറ്റുകൾ ദേശീയ യൂണിറ്റി ദിനവുമായി ബന്ധപ്പെട്ട് യൂണിറ്റി റണ്ണും പ്രതിജ്ഞ എടുക്കലും നടത്തി .പരിപാടിയുടെ ഔപചാരിക ഉത്ഘാടനം ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രമ്യ ടീച്ചർ നിർവഹിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ കെ ടി കെ പ്രദീപൻ അധ്യക്ഷനായ ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് എൻ സ്മിത ,സ്കൗട്ട് മാസ്റ്റർ അനിൽ കുമാർ കെ ,കായികാധ്യാപകൻ അതുൽ .ടി ,കേഡറ്റ് ജിയ പി .കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. .എൻ സി സി ഓഫീസർ ടി .പി രാവിദ്ദ് സ്വാഗതവും ,സീനിയർ കേഡറ്റ് കിരൺ ബേദി പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു .
Sign in
Sign in
Recover your password.
A password will be e-mailed to you.