മാഹി നെഹ്റു യുവകേന്ദ്ര ജില്ലാ തലത്തിൽ യുവതി യുവാക്കൾക്കായി സംഘടിപ്പിക്കുന്ന “യുവ ഉത്സവ് 2024” നവംബർ മാസം നടത്തപ്പെടുകയാണ്. കലാ – സാംസാരിക രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന നിങ്ങൾക്ക് ഇതൊരു നല്ല അവസരം കൂടിയാണ്. ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിൽ യുവജനങ്ങൾക്കായുള്ള വ്യക്തിഗത – ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കുകൊള്ളുവാനും നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടുകയുമാണിവിടെ. സംസ്ഥാനതല മത്സര വിജയികൾക്ക് ജനുവരിയിൽ നടക്കുന്ന ദേശീയ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്.നവംബർ 23 ആണ് പരിപാടി നടത്തുവാൻ ഉദ്ദേശിക്കുന്നത്.