Latest News From Kannur

മാഹി സെന്റ് തെരേസ ബസിലിക്ക തീർത്ഥാടന കേന്ദ്രത്തിൽ വൻജനപ്രവാഹം:

0

ഭാരതത്തിലെ പുരാതനവും സുപ്രസിദ്ധവുമായ മാഹി സെന്റ് തെരേസ ബസിലിക്ക തിരുനാൾ മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ ഇവിടെയുള്ള അത്ഭുത തിരു സ്വരൂപത്തിൽ പുഷ്പമാല്യം ചാർത്തുവാനും തിരു സ്വരൂപ സന്നിധിയിൽ മെഴുകുതിരികൾ കൊളുത്തുവാനും ജാതിമത ഭേദമന്യേ പതിനായിരകണക്കിന് ഭക്തജനങ്ങൾ ആത്മീയ നവീകരണത്തിനായും ഉദ്ദിഷ്ടകാര്യ സാധ്യത്തിനായും ഓടിയണയുന്നു.ഒക്ടോബർ 20ന് ഞായറാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ തുടർച്ചയായി ദിവ്യബലികൾ അർപ്പിക്കുകയുണ്ടായി. വൈകിട്ട് അഞ്ചരയ്ക്ക് ജപമാല നടത്തി. ആറുമണിക്ക് മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം തിരുമേനിയുടെ മുഖ്യ കാർമീകത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കുകയുണ്ടായി. സീറോ മലബാർ റീത്തിലായിരുന്നു കുർബാന അർപ്പിച്ചത്. ഫാ.ജോഷി പെരിഞ്ചേരിയും ഫാ. ജോസഫ് വാതല്ലൂർ OCD യും സഹ കാർമീകരായിരുന്നു. ഇന്നത്തെ തിരുനാൾ സഹായകർ കെ സി വൈ എം അംഗങ്ങളാണ്. ദിവ്യബലിക്ക് ശേഷം നൊവേന പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായി.
ഒക്ടോബർ 21 തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ജപമാല ഉണ്ടായിരിക്കും ആറുമണിക്ക് ഫാ. ജിജു പള്ളിപ്പറമ്പിൽ ന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി ഉണ്ടായിരിക്കും. തുടർന്ന് നൊവേനയും പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടാകും.
കുർബാന നിയോഗം നൽകുന്നതിനും അടിമ വെക്കുന്നതിനും നേർച്ചകൾ സമർപ്പിക്കുന്നതിനും കുമ്പസാരത്തിനും എല്ലാ ദിവസവും സൗകര്യം ഉണ്ടായിരിക്കും.

Leave A Reply

Your email address will not be published.