എസ്.എൻ ഡി.പി യോഗം പാനൂർ യൂണിയനും ബേബി മെമ്മോറിയൽ ഹോസ്പിറ്റലും പാനൂരിൽ സൗജന്യമെ ഡിക്കൽ ക്യാമ്പ് നടത്തുന്നു.
പാനൂർ:എസ്.എൻ.ഡി.പി പാനൂർ യൂണിയനും ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂരും സംയുക്തമായി ഒക്ടോബർ 20 ന് കാലത്ത് 9 മണിക്ക് പാനൂർ യു.പി സ്ക്കൂളിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. എസ് എൻ .ഡി, പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും.
ഗൈനക്കോളജി, സ്ത്രീജന്യരോഗങ്ങൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പ് നടത്തുന്നത്. 9.30 മുതൽ 10 വരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഗൈനക്കോളജി സീനിയർ കൺസൽട്ടൻറ് ഡോ. ഗീത മേക്കോത്തും, പൾമോണോളജി കൺസൽട്ടൻ്റ് ഡോ. സൂര്യകലയും രോഗികൾക്കുള്ള സംശയ നിവാരണം നടത്തുന്നു. 10 മുതൽ 1 മണി വരെ രോഗികളെ പരിശോധിച്ച് നിർദ്ദേശം നല്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ചികിത്സ ഇളവുകൾ നല്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ നിർബന്ധമായും പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ നമ്പർ : 9495066410
9995953161; 8304876428