മയ്യഴി: സർഗ്ഗാത്മകമായി ജീവിച്ച വേറിട്ട വ്യക്തിത്വമായ സി.എച്ച്.ഗംഗാധരൻ്റെ സ്മരണകൾ എന്നെന്നും നിലനിൽക്കാൻ ഗംഗാധരൻ്റെ ജീവചരിത്രം എഴുതി പ്രസിദ്ധീകരിക്കാൻ നമുക്ക് കഴിയണമെന്ന് എം.മുകുന്ദൻ പറഞ്ഞു.മയ്യഴിയുടെ ചരിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുംദീർഘകാലം മാതൃഭൂമി മയ്യഴി ലേഖകനുമായിരുന്ന സി.എച്ച്. ഗംഗാധരൻ്റെ 11-ാം ചരമവാർഷികത്തിൻ്റെ ഭാഗമായി നടന്ന അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം. മുകുന്ദൻ. കെ.ആർ.എം.യു. മാഹി – തലശ്ശേരി മേഖലാ കമ്മിറ്റിയും ജീവനാളം മാഹി കൂട്ടായ്മയും ചേർന്നാണ് അനുസ്മരണം നടത്തിയത്.
മാഹി കാപ്പിറ്റോൾ വെഡ്ഡിങ്ങ് സെൻ്ററിലാണ് അനുസ്മരണത്തിൽ നടക്കുന്നത്. സി.എച്ച്.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. എക്സൽ പബ്ലിക് സ്കൂളിലെ ചിത്രകലാധ്യാപകൻ രാജേഷ് പുന്നോൽ വരച്ച സി.എച്ചിൻ്റെ ചായാചിത്രം രാഗേഷ് രാഘവ്, കാർത്തു വിജയ് എന്നിവർ ഏറ്റുവാങ്ങി. വന്യ ജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി, ജീവ കാരുണ്യ പ്രവർത്തകൻ കെ.ഇ.മമ്മു എന്നിവരെ ആദരിച്ചു. സി.എച്ചിൻ്റെ ആത്മമിത്രങ്ങളുൾപ്പെടെയുള്ള പ്രമുഖരായ മുൻ ഡപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ,
സി.എച്ച്.എ. മുഹമ്മദലി,പി.പി. വിനോദൻ,പള്ളിയൻ പ്രമോദ്,സോമൻ പന്തക്കൽ,അസീസ് മാഹി,
എം.എ.കൃഷ്ണൻ, ഉത്തമ രാജ് മാഹി, രാജേഷ് പനങ്ങാട്ടിൽസെൻസായ് കെ.വിനോദ് കുമാർ എന്നിവർ അനുസ്മരണം നടത്തി. എൻ.വി.അജയകുമാർ, ആൻ്റണി റോമി, പി.കെ.സജീവ്, നിർമ്മൽ മയ്യഴി, സജിത്ത് പായറ്റ, പ്രശാന്ത് കരിയാട് എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post