Latest News From Kannur

ഗാന്ധിജയന്തി ആഘോഷം

0

പാനൂർ :പാത്തിപ്പാലം മഹാത്മ ഗാന്ധി വായനശാല & ഗ്രന്ഥാലയത്തിൻ്റെയും മൊകേരി സ്നേഹസ്പർശം ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തിനാളിൽ പാത്തിപ്പാലത്ത് ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിക്കുന്നു.

ഉച്ചക്ക് രണ്ട് മണിക്ക് മാഹിയും കണ്ണൂർ ജില്ലയുൾപ്പെടുന്ന പ്രദേശത്തുള്ള വിദ്യാർത്ഥികൾക്കായി ചിത്രരചനാമത്സരം നടക്കും. നാല് വിഭാഗങ്ങളിലായുള്ള മത്സരത്തിൽ മികച്ച ഒന്നാം സ്ഥാനം നേടുന്ന ചിത്രങ്ങൾക്ക് സ്വർണ്ണമെഡൽ സമ്മാനമായി നൽകും.

രാവിലെ 8 മണിക്ക് പുഷ്പാർച്ചനയോടെ പരിപാടികൾ ആരംഭിക്കും. ഗാന്ധിയൻ ചിത്ര പ്രദർശനം , സ്വാതന്ത്ര്യത്തിൻ്റെ നൊമ്പരങ്ങൾ എന്ന കഥാപ്രസംഗം , ഗാന്ധി സ്മൃതി സന്ധ്യ എന്നിവയുമുണ്ടാകും.

വൈകിട്ട് 4.30 ചേരുന്നഗാന്ധിസ്മൃതിസന്ധ്യ വി.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും .
വി.ഇ. കുഞ്ഞനന്തൻ സ്മൃതിഭാഷണം നടത്തും. അരവിന്ദൻ മാസ്റ്റർ സമ്മാനദാനം നിർവ്വഹിക്കും .
അനിൽ വള്ള്യായി , ജയജിത്ത് പി എന്നിവർ ആശംസയർപ്പിക്കും.ഡോ. ശശിധരൻ കുനിയിലിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്മൃതി സംഗമത്തിൽ രഞ്ജിത്ത് കെ.എം സ്വാഗതവും രഖില എം കെ നന്ദിയും

Leave A Reply

Your email address will not be published.