കായലോട് :മമ്പറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പതിനൊന്നാം വാർഡ് സമ്മേളനം പാലക്കണ്ടി പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി മെമ്പർ കെ.സി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. ഡി സി സി സിക്രട്ടറി കെ.പി. സാജു മുഖ്യപ്രഭാഷണം നടത്തി. മമ്പറം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.പി.കൃഷ്ണൻ, മമ്പറം ദിവാകരൻ, ബ്ലോക്ക് സിക്രട്ടറി കെ.കെ.പ്രസാദ്, സി.കെ വിജയൻ മാസ്റ്റർ, പി.പി.സജീവൻ, പ്രസംഗിച്ചു. എൻ.കെ. മുഹമ്മദ് മാസ്റ്റർ പതാക ഉയർത്തിയ ചടങ്ങിൽ ആളാംങ്കോട്ട് മനോജ് സ്വാഗതവും പി.കെ ലിജീഷ് നന്ദിയും പറഞ്ഞു. വാർഡ് പ്രസിഡന്റൊയി പാലക്കണ്ടി പുരുഷോത്തമനെ തെരഞ്ഞെടുത്തു.