Latest News From Kannur

ചിത്രൻ കണ്ടോത്ത് അനുസ്മരണം

0

പാനൂർ:ബി.ഡി.ജെ.എസ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയും
എസ്എൻഡിപി യൂത്ത് മൂവ്മെൻറ് കണ്ണൂർ ജില്ലാ ട്രഷററും
പാനൂർ ശ്രീനാരായണ കൂട്ടായ്മ പ്രസിഡണ്ടുമായിരുന്ന പാനൂരിലെ ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു. കണ്ടോത്ത് വസതിയിൽ സർവകക്ഷി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബി.ഡി.ജെ.എസ്. സംസ്ഥാന സിക്രട്ടറി ഇ. മനീഷ് അധ്യക്ഷനായി പാനൂർ നഗരസഭ കൗൺസിലർ പി കെ പ്രവീൺ അനുസ്മരണ പ്രഭാഷണം നടത്തി പാനൂർ നഗരസഭ കൗൺസിലർമാരായ
കെ.കെ. സുധീർ കുമാർ, നസീല കണ്ടിയിൽ, കെ പി സി സി മെമ്പർ വി.സുരേന്ദ്രൻ മാസ്റ്റർ. മുസ്ലിം ലീഗ് കൂത്തുപറമ്പ് നിയോജകമണ്ഡലം ജനറൽസെക്രട്ടറിപി.കെ.ഷാഹുൽ ഹമീദ്, ബിജെപി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ. ധനഞ്ജയൻ, സിപിഐ പാനൂർലോക്കൽ കമ്മിറ്റി സെക്രട്ടറികെ കെ ബാലൻ ,ബിഡിജെഎസ് കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് എം കെ രാജീവൻ , ഇന്ത്യൻ നാഷണൽ ലീഗ് പാനൂർ മുനിസിപ്പാലിറ്റി സെക്രട്ടറി ടി റഷീദ് ,കെ പി ശശീന്ദ്രൻ ടി.കെ. നാണു, എൻ.കെ. നാണു മാസ്റ്റർ, ബാങ്കിൽ ഹനീഫ, റഷീദ് പാനൂർ, വാഴയിൽ ഭാസ്കരൻ, എം.എം. സുനിൽ കുമാർ,കെ. മോഹനൻ, എൻ ബാലകൃഷ്ണൻ ,എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.