മുഴപ്പിലങ്ങാട്:ആശയങ്ങളെ ആയുധത്താൽ നേരിട്ടതിൻ്റെ ദുരന്തമാണ് സി.പി.എം നെ വേട്ടയാടുന്നതെന്ന് ഡി.സി.സി.പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ്. ജനസേവകരായ നല്ല പൊതുപ്രവർത്തകരെ കൊന്ന് തള്ളിയതിനാലാണ് ബംഗാളിലും മറ്റും സി.പി.എം നെ ചവറ്റ് കൊട്ടയിലിട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കെ.വി.ശ്രീകാന്തിൻ്റെ മുപ്പത്തിയൊന്നാം രക്തിസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർട്ടിൻ ജോർജ്. എൻ.പി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. മമ്പറം ദിവാകരൻ,
സത്യൻ വണ്ടിച്ചാലിൽ, പുതുക്കുടി ശ്രീധരൻ, കെ.വി.ജയരാജൻ, അറത്തിൽ സുന്ദരൻ,
ഷജിൽ വെള്ളച്ചാൽ, അഭയ സുരേന്ദ്രൻ, സി.ദാസൻ എന്നിവർ സംസാരിച്ചു. ശ്രീകാന്തിൻ്റെ കുടുംബവും പാർട്ടി പ്രവർത്തരും രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ച നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post