Latest News From Kannur

മൾട്ടിമീഡിയ പഞ്ചദിന ചിത്ര പ്രദർശനം 7 ന് കലാഗ്രാമത്തിൽ

0

മാഹി: മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫിബ്രവരി 7 ന് വൈകീട്ട് 4.30 ന് മലയാള കലാഗ്രാമത്തിൽ പഞ്ചദിനചിത്ര പ്രദർശനം നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 37 ചിത്രകാരന്മാർ വിവിധ മീഡിയകളിൽ ഒരുക്കിയ അറുപതോളം ചിത്രങ്ങൾ പ്രദർശനത്തിലുണ്ടാവും.
പ്രൊഫ: എ. വത്സലന്റെ അദ്ധ്യക്ഷതയിൽ രമേഷ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും. സെൽവൻ മേലൂർ, സജിത്ത്നാരായണൻ, ചാലക്കര പുരുഷു, അസീസ് മാഹി, സുരേഖ  സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ സെൽവൻ മേലൂർ, പ്രശാന്ത് ഒളവിലം, പി.കെ.സുജൻ , ഫർദാന ഫാത്തിമ തബ്റീസ്, അഫ്റൂസ്ഷഹാന എന്നിവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.