Latest News From Kannur

മഞ്ചക്കൽ വാട്ടർ സ്പോർട്സ് കോംപ്ലക്സിനടുത്തായി ബാർ ഹോട്ടൽ ആരംഭിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അസത്യവും അടിസ്ഥാനരഹിതവുമാണ്.

0

മഞ്ചക്കൽ വാട്ടർ സ്പോർട്സ് കോംപ്ലക്സിനടുത്തായി ബാർ ഹോട്ടൽ ആരംഭിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അസത്യവും അടിസ്ഥാനരഹിതവുമാണ്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതോടൊപ്പം അനാവശ്യ ആശങ്കകൾക്കും ഇടയാക്കുന്നതുമാണ്.

പ്രസ്തുത സ്ഥലത്ത് ലോഡ്ജിംഗ് സൗകര്യവും ഭക്ഷണശാലയും മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ട റെസിഡന്റ് അസോസിയേഷൻ ഭാരവാഹികളെയും മുമ്പ് തന്നെ അറിയിച്ചിട്ടുള്ളതാണ്. മാഹി എം എൽ എ യെയും ഇത് ധരിപ്പിച്ചിട്ടുണ്ട്.

ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം മാഹിയിലെ ടൂറിസം വികസനത്തിനും സാംസ്‌കാരിക പ്രോത്സാഹനത്തിനുമാണ്. പദ്ധതിയുടെ ഭാഗമായി ആരംഭിക്കാനിരിക്കുന്ന ഡയലോഗ് ഹാൾ സാഹിത്യ, കലാ, സാംസ്കാരിക പരിപാടികൾക്ക് സൗജന്യമായി സംഘടിപ്പിക്കാവുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മയ്യഴിപ്പുഴയുടെ ചരിത്രവും മാഹിയുടെ സമ്പന്നമായ സംസ്കാര പൈതൃകവും പരിചയപ്പെടുത്തുന്നതും പദ്ധതിയുടെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നാണ്. കൂടാതെ, ലോബി ഭാഗം പുസ്തക ലൈബ്രറി മാതൃകയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ബാർ ലൈസൻസിനായി യാതൊരു വകുപ്പിലും അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നിരിക്കെ ഈ വിഷയത്തിൽ ആശങ്കയ്ക്ക് യാതൊരു സാഹചര്യവും നിലവിലില്ല മറിച്ചുള്ള പ്രചാരണങ്ങൾ തള്ളികളയണം-
സജിത്ത് നാരായണൻ എം.ഡി

Leave A Reply

Your email address will not be published.