മാഹി : സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛതാ ഹൈ സേവയുടെ ഭാഗമായി മാഹി നഗരസഭ സംഘടിപ്പിച്ച സ്വച്ച് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് മാഹി മുൻസിപ്പൽ മൈതാനിയിൽ ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഭക്ഷ്യമേളയിൽ മുപ്പതിൽപരം വിവിധ ഫുഡ് സ്റ്റാൾ, നഴ്സറി സ്റ്റാൾ എന്നിവയാണ് ഉള്ളത്. ഭക്ഷ്യമേളയുടെ ഉദ്ഘാടനം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ നിർവ്വഹിച്ചു. മാഹി പോലീസ് സുപ്രണ്ട് എസ്.ശരവണൻ, നഗരസഭ ജൂനിയൻ എഞ്ചിനിയർ ടി.കെ.ശ്രീജ, രാജേഷ് ഡിസിൽവ, കെ.എം.പത്മനാഭൻ, ടി.സദേഷ്, സി.രമീഷ്, ജിനോ ഹെൻട്രി, കെ.പി.ദിനേശൻ, കെ.എ.സുരേന്ദ്രൻ, വി.പ്രദീപ് കുമാർ എന്നിവർ സന്നിഹിതരായി. മാജിക് ഷോ, കരോക്കേ ഗാനമേള, സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ, തിരുവാതിര എന്നീ കലാപരിപാടികളും അരങ്ങേറി.
Sign in
Sign in
Recover your password.
A password will be e-mailed to you.