Latest News From Kannur

മാഹിയിൽ സർക്കാർ സ്കൂളിൽ വെള്ളമില്ല # പണം വാങ്ങി വെള്ളം നൽകി പൊതുമരാമത്ത് വകുപ്പ് # പ്രതിക്ഷേധവുമായി ജോ:പി.ടി.എ

0

മാഹി: മാഹി ഗവ.എൽ.പി സ്കൂളിലേക്ക് നൽകിയ കുടിവെള്ളത്തിന് പണം വാങ്ങിയ മാഹി പൊതുമരാമത്ത് വകുപ്പിൻ്റെ നടപടിയിൽ പ്രതിക്ഷേധവുമായി ജോ:പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ജൂനിയർ എഞ്ചിനിയർ അബദുർ നാസറിനെ ഘരാവോ ചെയ്തു. സ്കൂളിൽ വെള്ളം നിലച്ചപ്പോൾ പൊതുമരാമത്ത് വകുപ്പിനെ വിവരം അറിയിച്ചെങ്കിലും സ്കൂൾ അധികൃതരോട് ആദ്യം നിക്ഷേധാത്മക സമീപനം സ്വീകരിക്കുകയും പണം അടച്ചാൽ വെള്ളം നൽകാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയുമാണുണ്ടായത്.

നൂറുകണക്കിന് പിഞ്ചു കുട്ടികളുടെ ദൈനദിന ആവശ്യങ്ങൾക്കു മാത്രമല്ല ഭക്ഷണം പാകം ചെയ്യാൻ പോലും വെള്ളമില്ലാത്ത അവസ്ഥയാണുണ്ടായത്. സ്കൂൾ അധികൃതരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് സ്കൂളിലേക്ക് എത്തിച്ച കുടിവെള്ളത്തിന് പണം വാങ്ങിയ ജൂനിയർ ഇഞ്ചിനീയറുടെ നടപടിയിൽ പ്രതിക്ഷേധിച്ച് ജോ:പി.ടി.എ യുടെ നേതൃത്വത്തിൽ ഇഞ്ചിനീയറെ നേരിൽ കണ്ട് പണം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു. പണം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട പി.ടി.എ ഭാരവാഹികളോട് ക്ഷുഭിതനായ ജൂനിയർ ഇഞ്ചിനീയറെ ഓഫിസിൽ ഘരാവേ ചെയ്തതിനെ തുടർന്ന് പണം തിരിച്ചു നൽകാമെന്ന് അറിയിച്ചു. ജോ:പി.ടി.എ പ്രസിഡന്റ്‌സന്ദീവ്.കെ വി, ജനറൽ സെക്രട്ടറി അനിൽകുമാർ.സി.പി ഭാരവാഹികളായ സുനിൽ മാഹി, സാബിർ.കെ എന്നിവർ നേതൃത്വം നൽകി. സർക്കാർ സ്കൂളിലേക്ക് നൽകുന്ന കുടിവെള്ളത്തിന് പൈസ വാങ്ങുന്നതിനെതിരെ നടപടി സ്വീകരിക്കണെമെന്നാവശ്യപ്പെട്ട് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ എന്നിവർക്ക് പരാതി നൽകി.

Leave A Reply

Your email address will not be published.