Latest News From Kannur

ചാലക്കരയിലും പരിസരത്തും ആഫ്രിക്കൻ ഒച്ചുകൾ ശല്യം വിതയ്ക്കുന്നു

0

മാഹി : ചാലക്കരയിലും പരിസരത്തും ആഫ്രിക്കൻ ഒച്ചുകൾ ശല്യം വിതയ്ക്കുന്നു. ഇവിടങ്ങളിൽ വീടിനകത്തും പുറത്തും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാണ്. മുൻപ് ചാലക്കരയിലെ മൈദ ഫാക്ടറിയിലേക്ക് പോവുന്ന ലോറികളിൽ നിന്നും ഒച്ചുകൾ റോഡിൽ വീഴുന്നത് നാട്ടുകാർ കാണാറുണ്ടായിരുന്നു. എന്നാലിപ്പോൾ അതേ ഒച്ചുകൾ പറമ്പുകളിലും വീട്ടിനകത്തും കൂടി എത്തിയിരിക്കുകയാണ്. പകൽ സമയങ്ങളിൽ കാണാത്ത ഇവ ഇരുട്ടു വീണാൽ പ്രദേശമാകെ കീഴടക്കുകയാണ്.
കുരുമുളകിന്റെ അത്രയും വലുപ്പമുള്ള ഒച്ചിന്റെ കുഞ്ഞുങ്ങൾ പച്ചിലകൾ തിന്നു ദിവസങ്ങൾക്കുള്ളിൽ കൈമുഷ്ടിയുടെ അത്രയും വരെ വലുതാവുന്നു. കട്ടിയേറിയ തോടുകളാണ് ഇവയ്ക്കുള്ളത്.
സ്പർശിച്ചാൽ ചൊറിച്ചിലും പുകച്ചിലും ഇവ ഉണ്ടാക്കും. ഈ
ആഫ്രിക്കൻ ഒച്ചുകൾ മസ്തിഷ്കജ്വരത്തിനു വരെ കാരണമായേക്കാമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.
വാഴ, കപ്പ, പപ്പായ, നെല്ലി, പുളി തുടങ്ങിയവയുടെ പച്ചിലകളെല്ലാം ഇവ തിന്നു നശിപ്പിക്കുന്നു. കമ്പിളിപ്പുഴുക്കൾ പ്രദേശത്തെ വാഴകളുടെ എല്ലാം ഇലകൾ കാർന്ന് തിന്നതിനു ശേഷം നാട്ടുകാർക്ക് കിട്ടിയ അടുത്ത പ്രഹരമാണ് ആഫ്രിക്കൻ ഒച്ചുകൾ. ഒച്ചിന്റെ ശരീരത്തിൽ തെങ്ങിന്റെ കൂമ്പുചീയൽ തുടങ്ങിയ മാരകരോഗങ്ങൾക്ക് ഹേതുവായ ഫൈറ്റോഫാറ് കുമിളിനെ കണ്ടത്തിയതായി പഠനങ്ങൾ ഉണ്ട്.
മനുഷ്യനിൽ രോഗങ്ങൾ ഉണ്ടാക്കാനും ഒച്ചുകൾ കാരണമാകുന്നു. കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകർ കൂടിയാണ് ആഫിക്കൻ ഒച്ചുകൾ
രാണ്.
ആയതിനാൽ ഇവയെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ കൃഷി വകുപ്പും മാഹി ഭരണകൂടവും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave A Reply

Your email address will not be published.