നവംബർ 1 പുതുച്ചേരി വിമോചന ദിനത്തോടനുബന്ധിച്ച് പുതുച്ചേരി കലാ സാംസ്കാരിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മയ്യഴി മേഖലയിൽ രണ്ട് ദിവസങ്ങളിലായി Festival of mayyazhi യുടെ ഭാഗമായി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന വിവരം മയ്യഴിയിലെ കലാസാംസ്കാരിക പ്രേമികളെ സന്തോഷപൂർവ്വം അറിയിക്കുന്നു.
നവംബർ 1, 2 തീയതികളിൽ വിവിധ തരത്തിലുള്ള കലാപരിപാടികൾ സംഘടിപ്പിക്കാൻ ഒരു ആലോചനയോഗം ഒക്ടോബർ 4ാതീയതി മാഹി അഡ്മിനിസ്ട്രേറ്റ് ഓഫീസിൽ ചേരാനും, അതിനുശേഷം മാഹി മേഖലയിൽ പ്രവർത്തിച്ചുവരുന്ന വിവിധ കലാ – സാംസ്കാരിക സംഘടനകളെയും അതിൽ പ്രവർത്തിക്കുന്ന മെമ്പർമാരെയും ചേർത്തുകൊണ്ടുള്ള ഒരു മീറ്റിംഗ് അതേ ദിവസം വൈകുന്നേരം മാഹി അഡ്മിനിസ്ട്രേറ്ററുടെ മീറ്റിംഗ് ഹാളിൽ ചേരാനും തീരുമാനിച്ചിട്ടുണ്ട്.
മയ്യഴിയിലെ വിവിധ കലാസാംസ്കാരിക സ്ഥാപനങ്ങളിലൂടെ പ്രവർത്തിച്ചുവരുന്ന
കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവരുടെ കലാഭിരുചി പ്രകടിപ്പിക്കാനുള്ളവലിയൊരു അവസരമാണിത്.
പോണ്ടിച്ചേരി ആർട്ട് ആൻറ് കൾച്ചറൽ ഡിപ്പാർട്ട്മെൻ്റിൽ നടന്ന ചർച്ചയിൽ ആർട്ട് & കൾച്ചറൽ ഡയറക്ടർ കലൈപെരുമാൾ, ഡോ :വിചിത്ര പാലിക്കൻണ്ടി, അരുൽ രാജ് എന്നിവരോടൊപ്പം പങ്കെടുത്തു.