Latest News From Kannur

എസ് എൻ ഡി പി യോഗം കൈവേലിക്കൽ ശാഖ ഗുരു സമാധി ദിനം ആചരിച്ചു

0

പാനൂർ: എസ്.എൻ ഡി പി യോഗം കൈവേലിക്കൽ ശാഖ ഗുരു സമാധി ദിനം ആചരിച്ചു.വൈകുന്നേരം 3 – 30 ന് ഗുരുപൂജ, ദീപാരാധസമൂഹപ്രാർഥന നടന്നു.തുടർന്ന് എസ്എൻഡിപി യോഗം ഹാളിൽ ചേർന്ന അനുസ്മരണ യോഗം പാനൂർ യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം ഉദ്ഘാടനം ചെയ്തു.എസ് എസ് എൽ സി +2 പരീക്ഷകൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ ടി.സിയ, തമന്യബിജു എന്നീ വിദ്യാർഥികൾക്ക് ഉപഹാരവും, ക്യാഷ് അവാർഡും നല്കി അനുമോദിച്ചു.’ ശാഖ പ്രസിഡണ്ട് വി.രാജൻ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് കെ.പി ശശീന്ദ്രൻ മുഖ്യഭാഷണം നടത്തി.കെ.സുകുമാരൻ, .ടി.സിയ.തമന്യ ബിജു സംസാരിച്ചു.ശാഖസെക്രട്ടറി പി.കെ.കുഞ്ഞിക്കുട്ടി സ്വാഗതവും കൗൺസിലർ ടി.പവിത്രൻ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.