പാനൂർ: ശ്രീനാരായണ ഗുരുദേവരുടെ തൊണ്ണൂറ്റി ഏഴാമത് സമാധി ദിനാചരണം പാനൂർ യൂണിയൻ ആചരിച്ചു രാവിലെ 9 മണിക്ക് പാനൂർ യൂണിയൻ ഓഫീസിൽ ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടന്നു.തുടർന്നു നടന്ന ഗുരുസ്മരണാ യോഗം യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസി സണ്ട് വി.കെ.ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, യോഗം ഡയരക്ടർ കെ.കെ.സജീവൻ, പാനൂർ ശാഖ പ്രസിഡണ്ട് എം ഹരീന്ദ്രൻ, യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡണ്ട് എം.കെ.രാജീവൻ, ശാഖ സെക്രട്ടറി ‘കെ.സുരേന്ദ്രൻ , ,കെ പി ‘രാജേഷ്എൻ വി അനീഷ്, എ.വി.ജ്യോതിഷ് സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് കെ.പി ശശീന്ദ്രൻ സ്വാഗതവും യൂണിയൻ കൗൺസിലർ ടി.പവിത്രൻ നന്ദിയും പറഞ്ഞു.