പാനൂർ:വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ ആനുകൂല്യ വിതരണം മോന്താലിൽ നടന്നു. പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ട ഒളവിലം യൂനിറ്റിലെ പാറേമ്മൽ പ്രേമൻ്റെ കുടുംബത്തിന് പദ്ധതിയുടെ ഭാഗമായുളള പത്ത് ലക്ഷം രൂപ കൈമാറി മോന്താൽ ശ്രീ നാരായണ മഠം ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങ് കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു .സംസ്ഥാന ജനറൽ സിക്രട്ടറി ദേവസ്യ മേച്ചേരി ആനുകൂല്യ വിതരണം നടത്തി.ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ രമ്യ ടീച്ചർ മുഖ്യാതിഥിയായി .
യൂനിറ്റ് പ്രസിഡൻ്റ് എം.ഒ. നാണു അധ്യക്ഷനായി യൂനിറ്റ് ജനറൽ സിക്രട്ടറി സി കെ. രാജൻ സ്വാഗതം പറഞ്ഞു. ആശ്രയ ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ, സി.സി വർഗ്ഗീസ് , എ . സുധാകരൻ, വി വി അബ്ദുള്ള ,പി.എം. പവിത്രൻ, പി.പി. രാമകൃഷ്ണൻ ,അഡ്വ ഷുഹൈബ് തങ്ങൾ, വി. കെ ഖാലിദ്, കെ. അബ്ദു നസീർ , രവീന്ദ്രൻ താനിക്കൽ, കെ. എം. ചന്ദ്രൻ, സി.കെ. രാഘവൻ, പി എം. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post