മാഹി: ബലക്ഷയം നേരിടുന്ന മാഹിപ്പാലം 2024 ഏപ്രിൽ 29 മുതൽ മെയ് 19 വരെ 19.33 ലക്ഷം രൂപ ചിലവിൽ അറ്റകുറ്റ പണി നടത്തിയിരുന്നു. മുൻ വർഷങ്ങളിലും നിരവധി തവണ നവീകരണ പ്രവൃത്തി നടത്തിയെങ്കിലും പാലത്തിലെ എക്സ് പാനിലെ ജോയന്റിൽ വിള്ളൽ വീണിരിക്കയാണ്. ഇത് വാഹന യാത്രികർക്ക് യാത്രാ ക്ലേശം നേരിടുന്നു .ഇനി ലക്ഷങ്ങൾ ചിലവഴിച്ച് താൽകാലിക പരിഹാരം കാണാതെ വടകര എംപി കേന്ദ്ര ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിപുതിയ പാലം നിർമ്മിക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്നാണ് ഇതു വഴിയുള്ള യാത്രികരുടെ ആവശ്യം.