മാഹി: മയ്യഴി സാഹിത്യ തറവാട്ടിലെ കാരണവരും, മലയാളികളുടെ പ്രിയപ്പെട്ട കഥാകാരനുമായ എം. രാഘവേട്ടനെ മയ്യഴിയിലെ സാഹിത്യ കൂട്ടായ്മയായ ‘യൂന്യോം അമിക്കാൽ ദ് മായെ .ആദരിച്ചു.സംഘടനയുടെ അദ്ധ്യക്ഷൻ കൂടിയായ രാഘവേട്ടന്റെ 94-ാം പിറന്നാൾ ദിനത്തിൽ, അദ്ദേഹത്തിന്റെ ഭാരതിയാർ റോഡിലുള്ള മണിയമ്പത്ത് വീട്ടിലെത്തിയാണ് ആദരവ് നൽകിയത്. പിറന്നാൾ സമ്മാനം കണക്കെ, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള അവാർഡ് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തേടിയെത്തിയത്. പിറന്നാൾകേക്ക് മുറിച്ച് വന്നെത്തിയവർക്കെല്ലാം മധുരം നൽകി, ചെറുകഥാകൃത്ത് ഉത്തമരാജ് മാഹി,മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു,, നോവലിസ്റ്റ് വിമൽ മാഹി .
കവി രാജേഷ് പനങ്ങാട്ടിൽ പൊന്നാടകളണിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.