മാഹി: പ്രധാന മന്ത്രി ആവാസ് യോജന പദ്ധതിയുടെ ഏഴാം ഘട്ട ഗുണഭോക്താക്കൾക്കുള്ള ഒന്നാം ഗഡുവിന്റെ വിതരണോദ്ഘാടനം നടന്നു. മാഹി ഗവണ്മെന്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ രമേശ് പറമ്പത്ത് എം എൽ എ ആണ് വിതരണം നിർവ്വഹിച്ചത്. ഗുണഭോക്താക്കളായ പത്ത് പേർക്ക് പ്രവർത്തി ആരംഭിക്കാനുള്ള സമ്മത പത്രവും പി.എം.എ.വൈ തിരിച്ചറിയൽ കാർഡും നൽകി. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ അധ്യക്ഷത വഹിച്ചു.