Latest News From Kannur

മാഹി ലേബർ കോൺട്രാക്റ്റിംഗ് സൊസൈറ്റി പൊതുജനങ്ങളെ വെല്ലുവിളിക്കുന്നു: ബി ജെ പി

0

മാഹി: മയ്യഴി മുൻസിപ്പാലിറ്റിയുടെ മാലിന്യം നീക്കം ചെയ്യുവാനുള്ള കോൺട്രാക്ട് ഏറ്റെടുത്തിട്ടുള്ള മാഹി ലേബർ കോൺട്രാക്റ്റിംഗ് സൊസൈറ്റി കരാർ വ്യവസ്ഥകൾ തെറ്റിച്ച് പള്ളൂർ മുൻസിപ്പൽ ഹാളിലെ പാർക്കിംഗ് ഏരിയയിൽ മാലിന്യങ്ങൾ നിക്ഷേപിച്ച് മാലിന്യ കൂമ്പാരം നിർമ്മിച്ചു വച്ചിരിക്കുകയാണ്. മാലിന്യം തരംതിരിച്ച് ലോറിയിൽ കയറ്റി ഒരു കിലോയ്ക്ക് ഏകദേശം നാല് രൂപയോളം ആണ് സൊസൈറ്റി ഈടാക്കുന്നത്,. എന്നാൽ മാസങ്ങളായി മാലിന്യം തരംതിരിക്കുകയോ ശേഖരിച്ച മാലിന്യങ്ങൾ കയറ്റി അയക്കുകയോ ചെയ്യാതെ ഇരട്ടപ്പിലാക്കൂൽ ടൗണിൽ അശ്രദ്ധമായി കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യത്തിലെ കെമിക്കൽ റിയാക്ഷൻ മൂലം തീപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ടൺ കണക്കിന് മാലിന്യം തീ പിടിച്ചാൽ സമീപത്തുള്ള ബാറുകൾ അടക്കം പള്ളൂർ ടൗൺ നാമാവശേഷമാകും. നൂറ് മീറ്ററിനുള്ളിൽ പെട്രോൾ പമ്പും ഉണ്ട്. 50 ഓളം രോഗികളെ കിടത്തി ചികിത്സിക്കുന്ന സർക്കാർ ആശുപത്രി അടുത്ത് ഉണ്ട്. മാലിന്യ കൂമ്പാരം വലിയ ഭീഷണിയാണ് പള്ളൂർ നഗരത്തിന് വരുത്തിവെക്കുന്നത്.
കരാറുകാർ ചെയ്യുന്ന ജോലി ഉദ്യോഗസ്ഥർ പരിശോധിച്ചു നേരാംവണ്ണം ചെയ്യിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന് ബിജെപി മാഹി മേഖലാ കമ്മിറ്റിപ്രസിഡണ്ട് എ ദിനേശൻ ചൂണ്ടിക്കാട്ടി.
പുതുച്ചേരി സർക്കാർ നടപ്പിലാക്കുന്ന മുഴുവൻ കാര്യങ്ങളും താനാണ് ചെയ്തത് എന്ന് അവകാശപ്പെടുന്ന മാഹി എംഎൽഎ മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി നേതൃത്വം നൽകുന്ന സൊസൈറ്റി ഏറ്റെടുത്തിട്ടുള്ള കരാർ നേരാംവണ്ണം നടപ്പിലാക്കാത്തത് ചോദ്യം ചെയ്യാത്തത് എന്താണെന്നു അറിയാൻ മയ്യഴിക്കാർക്ക് ആഗ്രഹമുണ്ട്. ഉദ്യോഗസ്ഥരെ കൊണ്ട് നേരാംവണ്ണം ജോലി ചെയ്യിപ്പിക്കാൻ സാധിക്കാത്തത് എന്താണെന്നും, അടിയന്തിരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, കരാറുകാരുടെ ആസ്ഥാനങ്ങളിൽ മാലിന്യം നിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave A Reply

Your email address will not be published.