മാഹി: മാഹി പി.കെ. രാമൻ മെമ്മോറിയൽ സ്കൂളിൽ ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട സ് ഭാനുമതി ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ഒരുക്കിയ വിവിധ റോക്കറ്റുകളുടെയും ചന്ദ്രയാൻ പേടകത്തിന്റെയും മോഡൽ ഏറെ കൗതുകമുള്ളതായിരുന്നു. ചാന്ദ്രദിന സംബന്ധിയായ ക്വിസ് , രചനാ മത്സരം,പ്രസംഗ മത്സരം, എന്നിവ സംഘടിപ്പിച്ച് വിദ്യാർത്ഥികൾക്ക് സമ്മാനവും വിതരണം ചെയ്തു. കുട്ടികളിൽ തികച്ചും ശാസ്ത്ര അവബോധം ഉണ്ടാകുന്ന തരത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ടീച്ചർ മാരായ ശരണ്യ, സുനിത, ഭാഗ്യലക്ഷ്മി, സൂര്യ എന്നിവർ നേതൃത്വം നൽകി