കോഴിക്കോട് എൻ സി സി ഗ്രൂപ്പ് കമാന്റർ ബ്രിഗേഡിയർ ഡി കെ പത്ര ന്യൂ മാഹി എം എം ഹയർസെക്കൻഡറി സ്കൂൾ സന്ദർശിച്ചു..
കോഴിക്കോട് എൻ സി സി ഗ്രൂപ്പ് കമാന്റർ ബ്രിഗേഡിയർ ഡി കെ പത്ര
ന്യൂ മാഹി എം എം ഹയർസെക്കൻഡറി സ്കൂൾ സന്ദർശിച്ചു.. സ്കൂൾ മാനേജർ താഹിർ കോമത്, പ്രിൻസിപ്പൽ കെ പി റീത്ത, ഹെഡ് മാസ്റ്റർ അബ്ദുൽ അസിസ് ചീഫ് ഓഫീസർ എം പി ബാബു എന്നിവർ ചേർന്ന് സ്വീകരിച്ചു. സ്കൂളിലെ എൻ സി സി ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കേഡറ്റുകൾ ഉജ്ജ്വല വരവേൽപ്പ് നൽകി. യൂണിറ്റ് കമാൻഡിങ് ഓഫീസർ ലഫ്.കേണൽ ലളിത് കുമാർ ഗോയേൽ മറ്റ് ആർമി ഓഫീസർമാരും ഒപ്പം ഉണ്ടായിരുന്നു. വരും തലമുറയുടെ വാഗ്ദാനങ്ങൾ ആയ എൻസിസി കേഡറ്റുകൾക്ക് ധാരാളം സാമൂഹ്യ സേവനങ്ങൾ ചെയ്യാൻ സാധിക്കുമെന്ന ബോധവൽക്കരണം കമാൻഡർ കുട്ടികൾക്ക്നൽകി.. ബാൻഡ് ടീം അംഗങ്ങൾക്ക് സമ്മാനവിതരണവും ഗ്രൂപ്പ് കമാൻഡർ നടത്തുകയുണ്ടായി.