കോഴിക്കോട് :ജനകീയ സഹകരണത്തോടെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ സംമ്പൂർണ്ണതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനാവശ്യമായ പദ്ധതികൾ തദ്ദേശസ്വയംഭരണ വകുപ്പ്, ഹരിത കേരള മിഷ്യൻ, ശുചിത്വ മിഷ്യൻ, കുടുംബശ്രീ മിഷ്യൻ എന്നിവ മുഖേന നടപ്പിലാക്കുവാൻ ശിൽപ്പശാല തീരുമാനിച്ചു.ബ്ലോക്കിലെ 7 ഗ്രാമപഞ്ചായത്തുകളിലെയും ശുചിത്വ മാലിന്യ മേഖലയിലെ പ്രവർതനങ്ങൾ ശിൽപ്പശാല അവലോകനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷ്യൻ ജില്ലാ കോർഡിനേറ്റർ എസ്. ഗൗതമൻ കെ.എ.എസ് ഉൽഘാടനം ചെയ്തു തദ്ദേശസ്വയംഭരണ വകുപ്പ് ഇൻ്റേണൽ ഓഫീസർ ടി. ഷാഹുൽ ഹമീദ് ആമുഖ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.സുനിൽ, വി.കെ പ്രമോദ്, കെ.കെ. ബിന്ദു,എം.ടി.ഷി നിത്ത്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി.കെ.പാത്തുമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.വിവിധവിഷയങ്ങൾ സംബന്ധിച്ച് എൻ.കെ.അശ്വന്ത്ലാൽ, വി.പി ഷൈനി , സി . മുഹമ്മദ് എന്നിവർ ക്ലസ്സെടുത്തു. ബ്ലോക്ക് സെക്രട്ടറി പി. കാദർ സ്വാഗതവും ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി ശശികുമാർ പേരാമ്പ്ര നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post