ന്യൂമാഹി : എൻ ഡി എഫുകാർ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ യുകെ സലീമിന്റെ 16-ാം മത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം 23ന് കാലത്ത് 7 മണിക്ക് സലീം വെട്ടേറ്റ് വീണ ഉസ്സൻമൊട്ടയിൽ അനുസ്മരണം നടക്കും. വൈകുന്നേരം 5 മണിക്ക് മാഹിപ്പാലം കേന്ദ്രീകരിച്ച് പ്രകടനവും 6 മണിക്ക് കിടാരൻ കുന്നിൽ പൊതുയോഗവും നടക്കും സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി ഹരീന്ദ്രൻ,ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ തുടങ്ങിയർ സംസാരിക്കും.