മാഹി: കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥനെ കണ്ടു പിടിക്കാനായി പോലീസ് സ്റ്റേഷനിൽ ഏൽപിച്ച സുധീർ കുമാറിൻ്റെ മാതൃക അഭിനന്ദനീയം.
800 രൂപയും എ.ടി.എം കാർഡ്, പാൻകാർഡ്, ആധാർ കാർഡ് , ഇലക്ഷൻ കാർഡ് എന്നിവയുടെ ഒറിജിനൽ അടങ്ങിയ പേഴ്സാണ് സുധീറിന് പി.എം.ടി. ഷെഡ് റോഡിൽ വെച്ച് കളഞ്ഞു കിട്ടിയത്. ഉടൻ തന്നെ അദ്ദേഹം അത് പള്ളൂർ പോലീസ് സ്റ്റേഷനിൽ ഏൽപിക്കുകയും പിന്നീട് അന്യദേശ തൊഴിലാളിയായ ഉടമസ്ഥനെ കണ്ടു പിടിച്ച് കൈമാറുകയും ചെയ്തു. സുധീറിൻ്റെ സത്യസന്ധതക്ക് അഭിനന്ദനങ്ങൾ
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post