ന്യൂമാഹി : കഴിഞ്ഞ രണ്ടു ദിവസമായി തകർത്തു ചെയ്യുന്ന ശക്തമായ മഴയെ തുടർന്ന് ചെറുകല്ലായിക്കുന്നിൽ രാജീവ് ഭവനു മുന്നിലായുള്ള വലിയ പറമ്പത്ത് വീടിനു തൊട്ടുള്ള മതിൽ തകർന്നു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പുതുതായി നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തോട് ചേർന്നാണ് ഈ കൂറ്റൻ മതിൽ നിർമ്മിച്ചത്. ഈ മതിൽ രണ്ടാം തവണയാണ് തകർന്നു വിഴുന്നത്. തകർന്ന മതിലിനു ചേർന്നുള്ള വലിയ പറമ്പത്തെ വിധവയായ ലതയുടെ വീട് അപകട ഭീഷണിയിലാണുള്ളത്. പുതുതായി നിർമ്മാണത്തിലുള്ള വീടിന് കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.